നിയമബോധവത്ക്കരണ ശില്‍പ്പശാല നടത്തി.
പുല്‍പ്പള്ളി: ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും സി.കെ രാഘവന് മെമ്മോറിയല്‍ ടി.ടി.ഐ യുടെയും ആഭിമുഖ്യത്തില്‍ ഏകദിന നിയമബോധവത്ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു.ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി കെ. പി. സുനിത ഉദ്ഘാടനം ചെയ്തു. നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കുറ്റവാളികള്‍ രക്ഷപ്പെടുന്നതിന് കാരണമാകുന്നു. രാജ്യ പുരോഗതിക്ക് നിയമവാഴ്ചയും നിയമാവബോധവും ഉണ്ടാകണമെന്നും ജനങ്ങള്‍ നിയമങ്ങളെ അനുസരിക്കണമെന്നും സബ് ജഡ്ജി പറഞ്ഞു. പോക്സോ നിയമങ്ങള്‍, സ്ത്രീകളെയും കുട്ടികളേയും ബാധിക്കുന്ന നിയമങ്ങള്‍ എന്നിവയെക്കുറിച്ച് അഡ്വ. ജോയി വളയംപള്ളി ക്ലാസ്സെടുത്തു. മാനേജര്‍ കെ. ആര്. ജയറാം അദ്ധ്യക്ഷത വഹിച്ചു. പി. കെ. റെജി, കെ. ആര്. ജയരാജ്, ഷെല്‍മി ഫിലിപ്പ്, വൈ.എസ്. ശ്രുതിക, ഷീല ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍