ഫോസ വയനാട് ചാപ്റ്റര്‍ യാത്രയയപ്പും സ്വീകരണം സംഘടിപ്പിച്ചു
കല്‍പ്പറ്റ: ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന് വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കുടുംബകോടതി ജഡ്ജി എ.വി മൃദുലയക്ക് യാത്രയയപ്പും മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് അനീസ് കെ മാപ്പിളയ്ക്ക് സ്വീകരണവും സംഘടിപ്പിച്ചു.ഫോസ ജില്ലാ ചാപ്റ്റര്‍ പ്രസിഡണ്ട് മോയിന്‍ കടവന്‍ അധ്യക്ഷത വഹിച്ചു.മുതിര്‍ന്ന അഭിഭാഷകന് വെങ്കിട സുബ്രഹ്മണ്യന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.കെ റഷീദ് ,വി.എ മജീദ് എന്നിവര്‍ ഉപഹാരം നല്കി. അഭിഭാഷകരായ അബ്ദുള്‍ റഹ് മാന്‍, എം.സി. എം ജമാല്‍,നീലിക്കണ്ടി സാദിഖ്,ഡോ.പി നൗഷാദ്,പി.രാമകൃഷണന്,സത്യന് വി.സി,ഹംസ ഇസ്മാലി,ഡോ.അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍