പിണങ്ങോട് ഡബ്ല്യൂ. ഒ.എച്ച്.എസ്.എസ് മികവിന്റെ നിറവില്‍
ഹയര്‍സെക്കന്ററി പരീക്ഷയില്‍ പിണങ്ങോട് ഡബ്ല്യു.ഒ ഹയര്‍സെക്കണ്ടറി സ്ക്കൂളിന് അഭിമാന വിജയം. സയന്‍സ് വിഭാഗത്തില്‍ 98.34% വും ഹ്യുമാനിറ്റീസില്‍ 95% വും കോമേഴ്സില്‍ 96.56% വിജയവും സ്ക്കൂള് കരസ്ഥമാക്കി. 1200/1200 മാര്‍ക്ക് വാങ്ങി കീര്‍ത്തന ബി ശിവദാസ് നാടിന്റെ അഭിമാന തിലകമായി.പോസ്റ്റല്‍ ജീവനക്കാരന് ശിവദാസിന്റെയും ഹൈസ്കൂള്‍ അധ്യാപിക ബിന്ദു കെ യുടെയും മകളാണ് കീര്‍ത്തന. സംസ്ഥാന തല ഗണിത ശാസ്ത്ര മേളയില്‍ എ ഗ്രേഡ് നേടിയിരുന്നു. 26 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ജിസന്‍ ജോസഫ്, മുഹമ്മദ് അമീന്‍ഷാ,മുഹമ്മദ് മുഹാസ്, മുഹമ്മദ് വസീം, ബേബി സല്‍ന,ഫെനു ഫാത്തിമ, ഹിബ സിത്താര,ജലാന്റ ബിജു,നിഷാന ഫാത്തിമ, ഷഹാന ഷെറിന്,ട്രീസ മേരി, ഹൃതിക് എസ് രാജ്, നവനീത് ചന്ദ്രന്,വിഷ്ണു ഒ.ആര്,അഞ്ജന സി,അഞ്ജന ജെയിന്,അപര്‍ണ എ,ഹുദ ഫാത്തിമ, കീര്‍ത്തന ബി ശിവദാസ്,സഫ്രീന റോഷന്,ശ്വേത രാമകൃഷ്ണന്,തേജ രാജേഷ്,റിഫാന ഷെറിന്,അജ്മല്‍,ഷഫീന വി.പി,അന്ന മരിയ, എന്നിവരാണ് എ പ്ലസ് നേടിയവര്‍. ഒരു വിഷയത്തിന് മാത്രമായി എ പ്ലസ് നഷ്ടപ്പെട്ട 20 വിദ്യാര്‍ത്ഥികളുമുണ്ട്.
ജില്ലയിലെ പിന്നാക്കം നില്ക്കുന്ന സാധാരണക്കാരുടെ മക്കള്‍ ആണ് ഈ വിദ്യാലയത്തിലെ തിളക്കമാര്‍ന്ന വിജയം നേടിയത്.സംസ്ഥാന തല യുവജനോത്സവത്തിലും ഗണിത ശാസ്ത്ര ,ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ ഐ. ടി.,മേഖലകളിലും കായിക രംഗത്തും ഈ വിദ്യാലയം മികച്ച വിജയം കാഴ്ച വെച്ചിരുന്നു.വിജയിച്ച എല്ലാ വിദ്യാര്‍ഥികളും ഉയര്‍ന്ന ഗ്രേഡ് നേടിയാണ് വിജയിച്ചത്. വിജയികളെ സ്കൂള്‍ പി.ടി.എ യും മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു. കെ.കെ. അഹ്മദ് ഹാജി,പ്രിന്‍സിപ്പല്‍ താജ്മന്‍സൂര്‍,അബ്ദുല്‍ മജീദ് തെറ്റത്ത് ഡാര്‍ലി ക്ലയര്‍ ജോസ്,അബ്ദുല്‍ സലീം,മുഹമ്മദ് അസ്ലം, കെ.കെ. ഹനീഫ, സല്മസലാം, മുഹമ്മദ് ഇസ്മയില്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍