മൂന്നാടുകളെ ചെന്നായ്ക്കള്‍ കൊന്ന് തിന്നു
തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്സ് ടൗണ്‍ 42 ലെ പാറയില്‍ സാബുവിന്റെ മൂന്ന് ആടുകളെയാണ് ചെന്നായ്ക്കള്‍ കൊന്ന് തിന്നത്. ഇവയില്‍ രണ്ടാടുകള് ഗര്‍ഭിണികളുമാണ്. വീടിനോട് ചേര്‍ന്ന് തോട്ടത്തില്‍ മേയാന്നായി കെട്ടിയ ആടുകളെയാണ് ചെന്നായ്ക്കള്‍ ആക്രമിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. ആടിന്റെ കരച്ചില് കേട്ട് ഉടമസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും ചെന്നായ്ക്കള്‍ രണ്ടാടുകളെ ഭാഗികമായി ഭക്ഷിച്ചുകഴിഞ്ഞിരുന്നു. ഒരാടിനെ കടിച്ചെടുത്ത് കടന്നുകളയുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു. പ്രദേശത്ത് ചെന്നായക്കളുടെ ശല്ല്യം രൂക്ഷമാണെന്ന് പ്രദേശവാസികളും പറയുന്നു. വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍