ബത്തേരി നഗരസഭാ കൗണ്‍സിലര്‍ ശോഭന ജനാര്ദ്ദനന് നിര്യാതയായി
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മുപ്പത്തിമൂന്നാം ഡിവിഷനായ മന്ദംകൊല്ലിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ ശോഭന ജനാര്ദ്ദനന് (45) നിര്യാതയായി. അസുഖബാധയെ തുര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. സിപിഐ(എം) കൗണ്‍സിലറായിട്ടായിരുന്നു ശോഭന നഗരസഭയിലെത്തിയത്.ഭൗതീക ശരീരം ഇന്ന് വൈകുന്നേരം 3 മണിമുതല്‍ 3.30വരെ ബത്തേരി നഗരസഭയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ജനാര്‍ദ്ദനനാണ് ഭര്‍ത്താവ്. ഷൈന്‍ (സിആര്‍പിഎഫ് ജവാന്), ഷൈമോള്‍ എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍