തിളക്കമാര്‍ന്ന വിജയവുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ് സ്ക്കൂള്
എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ് സ്ക്കൂള്ഈവര്ഷം പരീക്ഷയെഴുതിയ 253 വിദ്യാര്‍ത്ഥികളില്‍ 39 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും 14 വിദ്യാര്‍ത്ഥികള്‍ 9 വിഷയങ്ങള്‍ക്ക് എ പ്ലസും കരസ്ഥമാക്കി.ഈ വര്‍ഷം 99 ശതമാനം വിജയം സ്ക്കൂള് നേടി.കലാകായിക മേഖലയിലും സംസ്ഥാന തലത്തില്‍ മുന്‍പന്തിയിലുള്ള ഈ വിദ്യാലയം ,വിദ്യാര്‍ത്ഥികളുടെ 'സര്വ്വതോന്മുഖമായ വികാസമാണ് വിദ്യാഭ്യാസം'' എന്ന് തെളിയിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രധാനധ്യാപകന് അസ്ലം സാറിന്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെയും കൂട്ടായ്മയും നിതാന്ത പരിശ്രമവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് മാനേജ്മെന്റും പി.ടി. എ യും അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍