അനധികൃത മദ്യ വില്‍പ്പന; മധ്യവയസ്കന് പിടിയില്‍
ബത്തേരി വടക്കനാട് മേഖലയില്‍ അനധികൃത മദ്യവില്‍പ്പന നടത്തി വന്ന വടക്കനാട് ചുണ്ടാട്ട് വീട്ടില്‍ സിഎ ബേബി (56) യെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2 ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു. .ഇയാക്കെതിരെ പോലീസിലും എക്സൈസിലും ഫോറസ്റ്റിലും കേസുകള്‍ നിലവിലുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ബത്തേരി ജെ എഫ് സി എം 1 കോടതിയില്‍ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലേക്ക് റിമാന്റ് ചെയ്തു. വടക്കനാട് പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലാണ് ഇയ്യാള് ആദിവാസികള്‍ക്കും മറ്റും മദ്യ വില്‍പ്പന നടത്തി വന്നിരുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷര്‍ഫുദ്ദീനെ കൂടാതെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്ദ്ദനന്, പ്രിവന്റീവ് ഓഫീസര്‍ കെ.വി ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍ ടി.കെ അനില്‍ കുമാര്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ജലജ എന്നിവരും പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍