ട്രാഫിക് ബോധവല്‍ക്കരണ ചെക്കിങ് നടത്തി.
ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് വയനാട് ആര്.ടി.ഒയും മീനങ്ങാടി ജനമൈത്രി പോലീസും ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള വയനാട് ജില്ലാ കമ്മറ്റിയും സംയുക്തമായി ട്രാഫിക് ബോധവല്‍ക്കരണ ചെക്കിങ് നടത്തി.വയനാട്ടിലെ സ്ഥിരം അപകട മേഖലയായ മീനങ്ങാടി സുല്‍ത്താന്‍ ബത്തേരി നാഷണല്‍ ഹൈവേയില്‍ കൊളഗപ്പാറയിലാണ് ബോധവല്‍ക്കരണ ചെക്കിങ് നടത്തിയത്.ട്രാഫിക് നിയമം പാലിച്ചു വാഹനമോടിച്ചവര്‍ക്ക് മധുരം നല്കി. മറ്റുള്ളവര്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ നോട്ടീസും നല്കി.കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം,സുല്‍ത്താന്‍ ബത്തേരി,എസ്.ആര്.ടി.ഒ പദ്മകുമാര്‍, മീനങ്ങാടി ടക ജയപ്രകാശ്,ഹൈവേ പോലീസ് എസ്.ഐ പൗലോസ്,ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് വിനോദ് അണിമംഗലത്,പ്രസിഡന്റ് ഇന്‍ചാര്‍ജ് മനോജ് ചുംസ്, സെക്രട്ടറി ചന്ദ്രന് വൈക്കത്, ട്രഷറര്‍ വിഷ്ണു വേണുഗോപാല്‍,കോഡിനേറ്റര്‍ ശിഹാബുദീന് മലബാര്‍, മാത്യു എടയക്കാട്ട്, പ്രകാശ് പ്രാസ്കോ,അനുരാഗ് നാരായണന്,ലിജി സാജു,ടിനു സഭ,സാജു പി ജെ,ടി എന്‍ സജിത്ത്, മണ്ഡലം ഭാരവാഹികളായ മഹേഷ് സൂര്യ, അജ്മല്‍ പി യൂ,അബൂബക്കര്‍ എം, അനൂപ് വി, തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍