എസി ലോഫ്ളോര്‍ ബസ്സുകള്‍ വീണ്ടും കട്ടപ്പുറത്ത്
കല്‍പ്പറ്റ:കല്‍പ്പറ്റയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് സര്‍വ്വീസ് നടത്തുന്ന എസി ബസ്സുകള്‍ വീണ്ടും ട്രിപ്പ് മുടക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്നു.അറ്റകുറ്റപണികളുടെ പേരില്‍ കുറെ കാലം സര്‍വീസ് നിര്‍ത്തിയ ബസ്സുകള്‍ ജനകീയ പ്രക്ഷോപങ്ങളുടെ ഫലമായി വീണ്ടും ഓടി തുടങ്ങിയതാണ്.കല്‍പ്പറ്റ ഡിപ്പോയില്‍ 4 സര്‍വ്വീസുകള്‍ക്ക് 6 ബസ്സുകള്‍ ഉണ്ടായിട്ടും, സര്‍വ്വീസുകള്‍ മുടങ്ങുന്നതിന് കാരണമായി പറയുന്നത് അറ്റകുറ്റപണികളുടെ പേരാണ്. വേനല്‍ കടുത്തതോടെ നിരവധിയാത്രക്കാര്‍ ആശ്രയിക്കുന്ന ഈ സര്‍വ്വീസ് മുടക്കം കോര്പ്പറേഷന് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍