എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രതിനിധി സഭ നടത്തി
കല്‍പ്പറ്റ:എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രതിനിധി സഭ കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.ആര്.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.ഹംസ, സെക്രട്ടറി അഡ്വ.കെ.എ.ഐയൂബ്, വൈസ് പ്രസിഡന്റ് ടി.നാസര്‍, ഇ.ഉസ്മാന്, പി.പോക്കര്, പി.ജമീല എന്നിവര്‍ സംസാരിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.ജബ്ബാര്‍, സംസ്ഥാനസമിതിയംഗം ഇ.എസ്. കാജാ ഹുസൈന് എന്നിവര്‍ വിവിധസെക്ഷനുകളില് ക്ലാസെടുത്തു.പ്രതിനിധി സഭയില്‍ വയനാടന്‍ ജനതയുടെ ചിരകാല സ്വപ്നമായ നെഞ്ചംങ്കോട് വൈത്തിരി റെയില്‍ പാത, രാത്രിയാത്ര നിരോധനം പിന്‍വലിക്കുക എന്നീ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.പൗരന്റെ മൗലിക അവകാശങ്ങള്‍ നിഷേധിക്കുന്ന ജനാധിപത്യത്തിന്റെ കശാപ്പുകാരാണ് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങളെ പോലും ബലാല്‍സംഗം ചെയ്ത് ഭീകരത സൃഷ്ടിക്കുമ്പോള്‍ അതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവരെ ജയിലറകളിലേക്ക് അയക്കുകയും സമാധനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും അടിയന്തിരാവസ്ഥ സൃഷ്ടിച്ച് ജനാധിപത്യത്തിന്റെ കശാപ്പുകാരനായി കേരള മുഖ്യമന്ത്രി മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍