ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു
ബത്തേരി:വിമുക്തിയുടെ ഭാഗമായി നഗരസഭയും ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫീസും ചേര്‍ന്ന് ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു.ജില്ലാലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരുന്നു പരിപാടി.ചുങ്കം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച റാലി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു.പൊതുസമ്മേളനം സബ് ജഡ്ജി കെ.പി. സുനിത ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് ടി.എല്‍. സാബു അധ്യക്ഷത വഹിച്ചു.ബാബു അബ്ദുറഹ്മാന്, സി.കെ. സഹദേവന്, ഷോബിന്‍ വര്‍ഗീസ്, എല്‍സി പൗലോസ്, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി. ഷറഫുദ്ദീന്, എ.കെ. വിജേഷ്, ബത്തേരി സി.ഐ. എം.ഡി സുനില്‍, ജോഷി തുമ്പാനം തുടങ്ങിയവര്‍ സംസാരിച്ചു.'ലഹരിക്കെതിരേ കാന്‍വാസില്‍ തത്സമയം പ്രതികരിക്കൂ' എന്ന പരിപാടിയില്‍ അഷ്റഫ് എരുമാട്, അനുമോള്‍ ജോര്‍ജ്, നിധീഷ് എന്നിവര്‍ മികച്ച ആശയങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ കരസ്ഥമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍