യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്വെന്ഷന് നടത്തി
ഇരുളം:ഹിംസാത്മക ഭരണകൂടങ്ങളുടെ കാലത്തെ ചെറുത്തനില്പ്പിന്റെ യുവജന രാഷ്ട്രീയം എന്ന മുദ്രവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ഇരുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്വെന്ഷന് സംഘടിപിച്ചു.യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എല്‍ദോസ് മണല്‍വയല്‍ അധ്യക്ഷത വഹിച്ചു.സനു രാജപ്പന് മുഖ്യ പ്രഭാഷണം നടത്തി.കോണ്‍ഗ്രസ് ഇരുളം മണ്ഡലം പ്രസിഡന്റ് രംഗനാഥന് ,ബൈജു വാഴയില്‍ ,മോഹന്‍ദാസ് ,മണി,പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍