വികസന കാര്യത്തില്‍ രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ ആവശ്യം; എം.ഐ ഷാനവാസ്
വയനാടിന്റെ വികസന കാര്യത്തില്‍ രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മയാണ് ആവശ്യമെന്ന് എം.ഐ.ഷാനവാസ് എം.പി.മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന യാത്രയയപ്പും ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാടന്‍ റെയില്‍വേ യാഥാര്‍ത്ഥ്യമാക്കാന്‍ രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മയാണ് ആവശ്യമെന്നും എം.ഐ.ഷാനവാസ് കൂട്ടിച്ചേര്‍ത്തു.വയനാട് രക്ഷപെടണെങ്കില് റയില്‍വേ അനിവാര്യമാണ് നഞ്ചന്കോഡ്നിലമ്പൂര് ആയാലും തലശേരി മൈസൂര്‍ ആണെങ്കിലും റയില്‍വേ വരണമെന്ന് തന്നെയാണ് ജനങ്ങളുടെ ആഗ്രഹം അതിനാകട്ടെ രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മയും കേന്ദ്രകേരള സര്‍ക്കാരുകളുടെ പിന്തുണയുമാണെന്നും എം.ഐ ഷാനവാസ് എം.പി പറഞ്ഞു.സ്ഥലം മാറി പോകുന്ന വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്, നബാര്‍ഡ് എ.ജി.എം, എന്‍.എസ്.സജികുമാറിന് യാത്രയയപ്പും വുമണ്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായ കേരള ടീം ക്യാപ്റ്റന്‍ സജ്ന സജീവന്, ടീം അംഗങ്ങളായ മൂന്നു മണി, ദൃശ്യ, ചൈല്‍ഡ് ലൈന്‍ മീഡിയ അവാര്‍ഡ് ജേതാവ് ജെയ്സണ്‍ തോമസ്, ടെലിവിഷന്‍ ക്യാമറ അവാര്‍ഡ് ജേതാവ് സന്തോഷ് പിള്ള എന്നിവര്‍ക്കുള്ള ആദരിക്കല്‍ ചടങ്ങു മാണ് നടന്നത് ചടങ്ങില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍, ഡി.എഫ്.ഒ, പി.പ്രസാദ്, മാനന്തവാടി തഹസില്‍ദാര്‍ എന്‍ .ഐ.ഷാജു,പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ബിജു കിഴക്കേടത്ത്, ബാബു ഷജില്‍ കുമാര്‍, ജോണി മറ്റത്തിലാനി, അഡ്വ. ശ്രീകാന്ത് പട്ടയന്‍, കണ്ണന് കണിയാരം, ഫാദര്‍ സെബാസ്റ്റ്യന്‍ പുത്തേല്‍, അരുണ്‍ വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍