കുറുവ ദ്വീപില്‍ പ്രവേശനം ലഭിക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി ;നിലവിലെ ടോക്കന്‍ സമ്പ്രദായം ദുര്‍വിനിയോഗം ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനം
കുറുവ ദ്വീപിലേയ്ക്കുള്ള പ്രവേശനം പ്രതിദിനം 200 ആളുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍,ആളുകളെ നിയന്ത്രിക്കുന്നതിനും ടിക്കറ്റ് നല്‍കുന്നത് എളുപ്പമാക്കുന്നതിനുമായി ഏര്പ്പെടുത്തിയടോക്കണ് സംവിധാനം ദുര്‍വിനിയോഗം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ മെമ്പര്‍ സെക്രട്ടറി, ഡി.ടി.പി.സി ആന്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍,കുറുവാ ദ്വീപ് ഡി.എം.സി എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ടോക്കണ്‍ ലഭ്യമാക്കുന്നതിന് ആധാര്‍ കാര്‍ഡ്/ഐഡന്റിറ്റി കാര്‍ഡ്/െ്രെഡവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.കൂടാതെ ടോക്കണ്‍ ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് അനുവദിക്കുകയുള്ളൂ. പ്രസ്തുത തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍