വര്‍ഷം ശ്രദ്ധേയമാകുന്നു; ഒപ്പം സുജില്‍ സായിയും..!
മാനന്തവാടി:ഒരു പ്രണയത്തിന്റെ ഓര്‍മ്മക്കുറിപ്പുമായി എത്തിയ വര്‍ഷം എന്ന ആല്‍ബം യൂ ട്യൂബില്‍ ശ്രദ്ധേയമാകുന്നു. എയ്ഞ്ചല്‍ പ്രൊഡക്ഷന്സന് നിര്‍മ്മിച്ച് നിധിന് പണിക്കര്‍ സംവിധാനം ചെയ്ത ആല്‍ബത്തിന്റെ സിനിമാറ്റിക് രീതിയില്‍ ദൃശ്യാവഷ്കാരം നിര്‍വഹിച്ചത് മലയാള സിനിമയില്‍ അസിസ്റ്റന്റ് അസോസിയേറ്റ് ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി സ്വദേശി സുജില്‍ സായ് എന്ന യുവ ഛായാഗ്രാഹകനാണ്. ആല്‍ബത്തിന് യുവാക്കളുടെ ഇടിയില്‍ പ്രചാരം ലഭിച്ചുതുടങ്ങിയതോടെ സുജിലും ഏറെ സന്തോഷവാനാണ്.
സംഗീത സാന്ദ്രമായ വര്‍ഷം എന്ന ആല്‍ബം ഇതിനകംതന്നെ യുവാക്കളുടെ ഇടയില്‍ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലും മറ്റുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ മ്യൂസിക് ആല്‍ബത്തില്‍ സംഗീതത്തേക്കാള്‍ മികച്ച് നില്‍ക്കുന്നത് ഒരു പരിധിവരെ അതിന്റെ ഛായാഗ്രഹണമാണെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ മാനന്തവാടിക്കാരനായ ഛായഗ്രാഹകന്‍ സുജില്‍ സായി ഏറെ സംതൃപ്തനുമാണ്. ഇതിനുമുമ്പ് 2016 മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ കുഞ്ഞുദൈവം എന്ന സിനിമയില്‍ സുജില്‍ സായ് അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫറായി സേവനം ചെയ്തിട്ടുണ്ട്.കൂടാതെ ചക്കരമാവിന്‍ കൊമ്പത്ത്, പപ്പു, സിന്‍സ് 1988, മമ്മാലി എന്ന ഇന്ഡ്യാക്കാരന് തുടങ്ങിയ സിനിമകളിലും സുജില്‍ അസി.സിനിമാറ്റോഗ്രാഫറായി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
വയനാട് പോലെ സിനിമാ മേഖലയില്‍ പിന്നാക്കം നില്ക്കുന്ന ഒരു ജില്ലയില്‍ സുജിലിനെ പോലുള്ള വളര്‍ന്ന് വരുന്ന കലാകാരന്മാര്ക്ക് ഏറെ പ്രചോദനമാകുന്നതാണ് വര്‍ഷമെന്ന മ്യൂസിക് ആല്‍ബത്തിന്റെ വിജയം.
വീഡിയോ ലിങ്ക്:https://www.youtube.com/watch?v=3tAlqoKF66A&feature=youtu.be
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍