ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ടീയ വിജയം:തൃശ്ശിലേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
കഴിഞ്ഞ യു.ഡി.ഫ് ഭരണത്തില്‍ 2013 ല്‍ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ ഭരണപരമായ ശക്തമായ ഇടപെടലിന്റെയും, പൊതുപ്രവര്‍ത്തകനായ ബെന്നി പൂത്തറയിലിന്റെ വര്‍ഷങ്ങളായുളള നിയമ പോരാട്ടങ്ങളുടേയും,കോണ്‍ഗ്രസിന്റെയും, യൂത്ത് കോണ്‍ഗ്രസിന്റെയും ഏറെക്കാലമായി നടന്നു വരുന്ന സമര പോരാട്ടങ്ങളുടെയും വിജയമാണ് ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയെന്ന് കോണ്ഗ്രസ്തൃശ്ശിലേരി മണ്ഡലം കമ്മറ്റി പ്രസ്താവിച്ചു.വൈകിയാണെങ്കിലും നടപ്പില്‍ വന്ന തീരുമാനം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയമാണെന്നും നേതാക്കള്‍ പറഞ്ഞു.റഷീദ് തൃശ്ശിലേരി,ഷിനോജ് അണമല,കെ.ബാലറാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍