പുസ്തക പ്രകാശനം
മാനന്തവാടി:അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വത്തമാനകാലത്ത് വികസന കുതിപ്പിനിടയില്‍ എവിടെയോ കൈമോശം വന്നു പോവുന്ന നന്മകളുടേയും കാരുണ്യത്തി ന്റെയും ഉറവകളെ തിരിച്ചുപിടിക്കേണ്ടതും കരുതിവെക്കേണ്ടതും നവതലമുറയുടെ കടമയാണെന്ന് അടയാളപ്പെടുത്തിയ ആലീസ് ജോസിന്റെ 'എലികള്‍ കരളുന്നതെന്തുകൊണ്ട് 'എന്ന കൃതിയുടെ പ്രകാശന കര്‍മ്മം പഴശ്ശി ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നുഭാസ്കരന് ബത്തേരി പ്രകാശന നിര്‍വ്വഹിച്ചു. ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഒ.പി രവീന്ദ്രന് പുസ്തകം ഏറ്റുവാങ്ങി.കല്‍പ്പറ്റ ഗവ.കോളേജ് അസോ: പ്രൊഫസര്‍ പ്രീയ പീലിക്കോട് പുസ്തകത്തെ പരിചയപ്പെടുത്തി. പ്രസാദ് വി.കെ അധ്യക്ഷനായ യോഗത്തിന് ഷാജന് ജോസ് സ്വാഗതവും തോലില്‍ സുരേഷ് നന്ദിയും അറിയിച്ചു. റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുത്തേന്‍ എഴുത്തുകാരി ആലിസ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍