പ്രതിഭോത്സവങ്ങള്ക്ക് സമാപനം
മാനന്തവാടി ബി.ആര്.സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഊരുവിദ്യാകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍, വിവിധ വിദ്യാലയങ്ങളില്‍ പ്രതിഭോത്സവങ്ങള് സംഘടിപ്പിച്ചു. ഏപ്രില്‍ 11ന് തുടങ്ങിയ പ്രതിഭോത്സവങ്ങള് 13ന് വൈകുന്നേരം അവസാനിച്ചു. ജി.എല്‍.പി.എസ് കൈതക്കല്‍, ജി.യു.പി.എസ് നല്ലൂര്‍നാട്, ജി.യു.പി.എസ് മാനന്തവാടി, ജി.എല്‍.പി.എസ് കുറുക്കന്മൂല ജി.യു.പി.എസ് തലപ്പുഴ, എ.യു.പി.എസ് വഞ്ഞോട് എന്നീ കേന്ദ്രങ്ങളിലാണ് പ്രതിഭോത്സവം നടന്നുവന്നത്.ചിത്രരചന, സ്കിറ്റ്, കളിമണ്‍ ശില്പ നിര്‍മാണം, സംഗീതം, നാടകം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ കുട്ടികള്‍ക്കിണങ്ങുന്ന രീതിയില്‍ നല്കിയ പരിശീലനപരിപാടിയില്‍ വളരെ ആവേശത്തോടെയാണ് കുട്ടികള്‍ പങ്കെടുത്തത്. അവധിക്കാലത്ത് കു'ികള്‍ എത്തുമോ എാശങ്കയെ അസ്ഥാനത്താക്കി കുട്ടികളുടെ പ്രകടനങ്ങള്വിദ്യാവളണ്ടിയര്മാര്, മെന്റര്‍ ടീച്ചര്മാര്, സ്പെഷ്യല്‍ ടീച്ചര്മാര്, സി.ആര്.സി കോഡിനേറ്റര്‍മാര്‍ എിവരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഭോത്സവം തികച്ചും വ്യത്യസ്ത അനുഭവമാണ് പ്രദാനം ചെയ്തത് .ഡയറ്റ് അധ്യാപികമാരായ ഷീജ കെ , മോളി കെ ജെ , ബി പി ഒ കെ സത്യന് , ട്രയിനര്‍ അനില്‍ കുമാര്‍ കെ ബി എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍