ആസിഫയുടെ ക്രൂരമായ കൊലപാതകം :മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
സുല്‍ത്താന്‍ ബത്തേരി : ജമ്മു കാശ്മീര്‍ താഴ്വരയില് ആസിഫയെന്ന എട്ടു വയസ്സുകാരിയെക്രൂരമായി പീഡിപ്പിച്ച് കൊലചെയ്തതില് പ്രതിഷേധിച്ച് മുസ്ലിം ലീഗ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നീതിയും നിയമവും നടപ്പിലാക്കേണ്ടുന്ന നിയമപാലകരടക്കം ചേര്‍ന്ന് ചെയ്ത ഈ ക്രൂരത ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ തെളിവാണെന്നും കുറ്റവാളികളെ കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കി നടപടിയെടുക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.പി.പി അയ്യൂബ്, എം.എ ഹസൈനാര്‍, കെ നൂറുദ്ദീന്‍, കണക്കയില്‍ മുഹമ്മദ്, കെ അഹമ്മദ് കുട്ടി, സി കെ ഹാരിഫ്, കെ പി അഷ്കര്‍, ആരിഫ് തണലോട്ട്, കോണിക്കല്‍ ലാദര്‍, ശബീര്‍ അഹമ്മദ്, ഇബ്രാഹിം തൈത്തൊടി,മുനവ്വറലി സാദത്ത്, മുസ്തഫ സി.കെ, എം.എ അയ്യൂബ്, തുടങ്ങിയവരും, വിവിധ പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കര്‍ഷകസംഗം , എംഎസ്എഫ് ഭാരവാഹികളും നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍