കായികതാരങ്ങള്‍ക്ക് മാനന്തവാടി നഗരസഭ സ്വീകരണം നല്കി
മാനന്തവാടി:ദേശീയ ചാമ്പ്യന്മാരായ കേരള വുമണ്‍ അണ്ടര്‍ 23 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മാനന്തവാടി സ്വദേശിനി സജ്നാ സജീവന്, ടീം അംഗങ്ങളായമിന്നുമണി, ദൃശ്യ, പവര്‍ലിഫ്റ്റിംഗില്‍ ഏഷ്യന്‍ വെങ്കല മെഡല്‍ ജേതാവ്എം.എസ്.അമര്‍ത്യ, നാഷണല്‍ സിവില്‍ സര്‍വ്വീസ് കായികമേളയില്‍ ഗുസ്തിയില്വെങ്കലമെഡല് ജേതാവായ കെ.എ. സിറാജ്, കേരള വുമണ്‍ ക്രിക്കറ്റ് ടീംസഹപരിശീലകന് ജസ്റ്റിന് ഫെര്‍ണാണ്ടസ് എന്നിവരെ നഗരസഭയുടെ നേതൃത്വത്തില്‍ ആദരിച്ചു. ആദ്യമായാണ് കേരള വനിതാ ക്രിക്കറ്റ് ടീം ദേശീയതലത്തില്‍ ബിസിസിഐയുടെ അഖിലേന്ത്യ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാകുന്നത്.മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്ഥിരം കമ്മിറ്റി അധ്യക്ഷ ശാരദാസജീവന്റെയും മാനന്തവാടിയിലെ ഓട്ടോ തൊഴിലാളികളായ സജീവന്റെയും മകളാണ്സജ്ന. വയനാടിന്റെ അഭിമാനമുയര്‍ത്തിയ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഏവേശകരമായസ്വീകരണമാണ് നല്‍കിയത്. മാനന്തവാടി ജി.യു.പി സ്കൂള്‍ പരിസരത്ത് നിന്ന്ആരംഭിച്ച ഘോഷയാത്ര ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. വാദ്യമേളങ്ങളുടെഅകമ്പടിയോടെ താരങ്ങളെ തുറന്ന വാഹനത്തില്‍ ആനയിച്ചു.സബ് കലക്ടര്എന്.എസ്.കെ. ഉമേഷ്, ഡിവൈഎസ്പി കെ.എം. ദേവസ്യ, നഗരസഭാ ഉപാധ്യക്ഷ പ്രദീപശശി, സ്ഥിരം സമിതി അധ്യക്ഷരായ പി.ടി. ബിജു, കടവത്ത് മുഹമ്മദ്, വര്‍ഗീസ്ജോര്‍ജ്, ശാരദാ സജീവന്, ലില്ലി കുര്യന്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്പ്രീതാ രാമന്, പി.വി. ജോര്‍ജ്, എന്‍.കെ. വര്‍ഗീസ്, പി.വി. സഹദേവന്, ഇ.ജെ. ബാബു,പി.വി.എസ്. മൂസ, കണ്ണന് കണിയാരം, ഇ.എം. ശ്രീധരന്, കെ.എം. വര്‍ക്കി, പി.ജി.മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍