എസ്.കെ.എസ്.എസ്.എഫ് ഹൈവേ മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹൈവേ മാര്‍ച്ച് വടക്കേ വയനാട്ടില്‍ തരുവണയില്‍ സമസ്ത ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി ഫ്ളാഗ് ഓഫ് ചെയ്തു. തെക്കേ വയനാട്ടില്‍ പഴയ വൈത്തിരിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാരും ഫ്ളാഗ് ഓഫ് ചെയ്തു. വടക്കേ വയനാട്ടില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹ്യുദ്ദീന്‍കുട്ടി യമാനിയുടെയും തെക്കേ വയനാട്ടില്‍ ജില്ലാ സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടിലിന്റെയും നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. ഇരുമാര്ച്ചും വൈകീട്ട് ആറു മണിക്ക് പനമരത്ത് സമാപിക്കും. എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഷൗക്കത്തലി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍