മെത്രാന്മാരും വൈദികരും സഭാ സ്വത്തുക്കളുടെ അധികാരികളല്ല; കാത്തലിക് ലെമന്‍സ് അസോസിയേഷന്
പുല്‍പ്പള്ളി :മെത്രാന്മാരും വൈദീകരും സഭാ സ്വത്തുക്കളുടെ അധികാരികളല്ലെന്നും,സ്വത്തിന്റെ യഥാര്‍ത്ഥ അധികാരികള്‍ ഇടവക ജനങ്ങളാണന്നും കാത്തലിക് ലെമന്‍സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി എം.എല്‍ ജോര്‍ജ്ജ് പ്രസ്താവിച്ചു.ഇത്തരം ധാരണകള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അതിനായി ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.പുല്‍പ്പള്ളി കോ: ഓപ്പറേറ്റീവ് കോളേജില്‍ വെച്ചു നടന്ന കാത്തലിക് ലെമന്‍സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യേശു പഠിപ്പിച്ച പാഠം പിന്തുടരേണ്ട മെത്രാന്മാരും, അച്ചന്മാരും ചൂഷണത്തിന്റേയും കവര്‍ച്ചയുടേയും മാര്‍ഗമാണ് പിന്തുടരുന്നതെന്നും അദ്ധേഹം കുറ്റപ്പെടുത്തി. ജില്ലാ സമ്മേളനംപ്രസിഡന്റ വിന്‍സന്റ് മാത്യു കൂടരഞ്ഞി ഉത്ഘാടനം ചെയ്തു.വി.എസ് ചാക്കോ അദ്ധ്യക്ഷതവഹിച്ചു.എം.എല്‍ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി.എന്‍.ജെ ജോണ്‍,ജോസ് പാഴൂക്കാരന്,കെ.കെ ജോര്‍ജ്ജ്,സജി ജോര്‍ജ്ജ് പനച്ചിക്കല്‍,ഷാജി അറക്കല്‍,എം.ജെ ബേബി മറ്റത്തില്‍,തോമസം കെ.എഫ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍