മുസ്ലിം ലീഗ് കുടുംബ സംഗമവും പൊതുയോഗവും സംഘടിപ്പിച്ചു.
തരുവണ;തരുവണ ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എഴുപതാം വാര്‍ഷികം പ്രമാണിച്ച് വിപുലമായ കുടുംബ സംഗമം നടത്തി. കുടുംബ സംഗമം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകരായ നാല്‍പ്പതോളം പേരെ കുടുംബ സംഗമത്തില്‍ ആദരിച്ചു.പിന്നിട്ട 70 വര്‍ഷം എന്ന വിഷയത്തില്‍ യഹ്യാ ഖാന് തലക്കലും, നമ്മുടെ പൂര്‍വ്വിക നേതാക്കന്മാര് എന്ന വിഷയത്തില്‍ ഷൗക്കത്തലി വെള്ളമുണ്ടയും, മയ്യത്ത് പരിപാലനം എന്ന വിഷയത്തില്‍ ജാഫര്‍ ഹൈത്തമി എന്നിവര്‍ ക്ലാസ്സ് എടുത്തു. സംഗമത്തില്‍ സി.പി.മൊയ്തു ഹാജി, പി.കെ.അമീന്, മോയി വാരാമ്പറ്റ, പി.കെ.മുഹമ്മദ്, സി.എച്ച്.അമ്മത് ഹാജി, പി.മമ്മുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.ഉസ്മാന് പള്ളിയാല്‍ സ്വാഗതവും സി.എച്ച്.ഹമീദ് നന്ദിയും പറഞ്ഞു, വനിതാ സംഗമം ആമിന ടീച്ചര്‍ (കോഴിക്കോട് ജില്ല വനിത ലീഗ് പ്രസിഡന്റ) ഉല്‍ഘാടനം ചെയ്തു. അനഘ നരിക്കുനി, റംല ശുക്കൂര്‍ സീനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.വൈകുന്നേരം തരുവണ ടൗണില്‍ നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് വൈ. പ്ര. പി.കെ.അസ്മത്ത് ഉല്‍ഘാടനം ചെയതു.പ്രസി.കെ.ടി.മമ്മൂട്ടി അദ്ധ്യക്ഷം വഹിച്ചു.സലീം മേമന, നാസ്സര്‍ തരുവണ,പി.സി.ഇബ്രാഹിം ഹാജി, അനഘ നരിക്കുനി.ഉസ്മാന് പള്ളിയാല്‍ പി.കെ.മുഹമ്മദ്.തുടങ്ങിയവര്‍ സംസാരിച്ചു.പി.മമ്മൂട്ടി സ്വാഗതവും.ശറഫു നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍