ഭര്‍ത്താവുപേക്ഷിച്ച യുവതിയെ മര്‍ദ്ദിച്ച സംഭവം;പോലീസ് അന്വേഷണം തുടങ്ങി.
വെള്ളമുണ്ട;ഉപേക്ഷിച്ച ഭര്‍ത്താവിന്റെ വീട്ടില്‍ മര്‍ദ്ദനമേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവത്തില്‍ വെള്ളമുണ്ട പാലീസ് അന്വേഷണം ആരംഭിച്ചു.കണ്ണൂര്‍ പെരിങ്ങത്തൂര്‍ അണിയാരം പുത്തന്‍വീട്ടില്‍ ശരീഫ(35)യെയാണ് പരുക്കേറ്റ നിലയില്‍ മുന്‍ ഭര്‍ത്താവ് വാരാമ്പറ്റ കോടഞ്ചേരി കാഞ്ഞായി മുഹമ്മദിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ കണ്ടത്.തലക്ക് മുറിവേറ്റ് രക്തം ഒഴികിയ നിലയിലും വിവസ്ത്രയായുമായായിരുന്നു ഇവരെ കണ്ടെത്തിയത്.നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പിന്നീട് ഇവരെ ആദ്യം ജില്ലാആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.തന്നെ ആക്രമിച്ചതായി യുവതി മൊഴിനല്‍കിയ ആളുകളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും തെളിവുകളൊന്നുമില്ലാത്തതുമാണ് പോലീസിനെ കുഴക്കുന്നത്.മുഹമ്മദ് വിവാഹമോചനം നടത്തിയപ്പോള്‍ എട്ട് ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്കാമെന്നേറ്റതായും ഇതിനായി പലതവണ മുഹമ്മദിനെ തേടി യുവതി വന്നതായും പറയപ്പെടുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ട് മാനന്തവാടി,പടിഞ്ഞാറെത്തറ പോലീസ് സ്റ്റേഷനുകളിലും യുവതിയും ഭര്‍ത്താവും എത്തിയിരുന്നു.മുഹമ്മദ് മറ്റൊരു വിവാഹം ചെയ്തു താമസിക്കുന്ന വീട്ടിലാണ് തയ്യില്മെഷിനുള്പ്പെടെയുള്ള സാധനങ്ങളുമായാണ് യുവതിയെത്തിയത്.വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് വീട്ടിനകത്ത് കയറിയ യുവതിയെ രാത്രിയില്‍ ചിലര്‍ മര്‍ദ്ദിച്ചതായാണ് പരാതി.വെള്ളമുണ്ട പോലീസ് എസ്ഐ ജിതേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍