എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖലാ ആദര്‍ശ സമ്മേളനം നടത്തി
കാട്ടിക്കുളം:'പൈതൃകത്തിലേക്ക് വിജയത്തിലേക്ക് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഏപ്രില്‍ 20ന് പനമരത്ത് വെച്ച് നടക്കുന്ന ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മേഖലാ അഹ്ലുസുന്ന ആദര്‍ശ സമ്മേളനം നടത്തി. ഷംസുല്‍ ഉലമാനഗര്‍ കാട്ടിക്കുളം ടൗണില്‍ വെച്ച് നടന്ന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സിലര്‍ ഹാരിസ് കാട്ടിക്കുളത്തിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് മുഹിയദ്ദീന്‍ കുട്ടി യമാനി ഉദ്ഘാടനം ചെയ്തു.എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഉസ്താദ് ശൗഖത്തലി വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തി.മേഖലാ സെക്രട്ടറി റഈസ് അത്തോളി, സ്റ്റേറ്റ് സര്‍ഗലയം ചെയര്മാന് അലി യമാനി,ജില്ലാ വൈസ് പ്രസിഡന്റ് മുഹിയദ്ദീന്‍ കുട്ടി ദാരിമി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍