യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.
പുല്‍പ്പള്ളി:അഴിമതിക്കും സ്വജനപക്ഷപാതത്തിനും മെമ്പര്‍ഷിപ്പ് നല്‍കാത്തതിനുമെതിരെ പുല്‍പ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തി.മെമ്പര്‍ഷിപ്പുമായി ബന്ധപ്പെട്ട് നല്ല നിലക്ക് നിബന്ധനകള്‍ അംഗീകരിച്ച കര്‍ഷകര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയില്ലെങ്കില്‍ ഡി.ഡി ഉള്‍പ്പെടെയുള്ളവരുടെ ഓഫീസിലേക്കു മാര്‍ച്ച് നടത്തുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ പറഞ്ഞു. സിജു തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജന.സെക്രട്ടറി എന്‍.യു ഉലഹന്നാന്, മണ്ഡലം പ്രസിഡണ്ട് ടി.എസ് ദിലീപ്കുമാര്,പി.എന്‍ ശിവന്, എം.ടികരുണാകരന്, സണ്ണി തോമസ്, റിനു ജോണ്‍, ഷിബു കൃഷ്ണ,ബൈജു വാഴയില്‍,സാനു രാജപ്പന്, ലിജോ ജോര്‍ജ്,രജീഷ് അല്‍ജിത്ത്, എല്‍ദോസ്, അനുജിത് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍