തണല്‍ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന് പുസ്തകോത്സവത്തിന് നാളെ തുടക്കമാവും
തണല്‍ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന എട്ടുദിവസം നീണ്ടുനില്‍ക്കുന്ന അക്ഷരമഴ പുസ്തകോത്സവത്തിന് നാളെ (ഏപ്രില്‍ 6) രാവിലെ 9 മണിക്ക് മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബില്‍ തുടക്കമാകും.വൈകുന്നേരം 5 മണിക്ക് ഒ.ആര്.കേളു എം.എല്‍.എ പുസ്തകോത്സവത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം നിര്‍വ്വഹിക്കും. തുടര്ന്ന്വൈകുന്നേരം 6 മണിക്ക് അന്താരാഷ്ട്ര ഡോക്യുമെന്ററിഹൃസ്വചലചിത്ര മേളയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട A bellad of Maladiesപ്രദര്‍ശിപ്പിക്കുന്നതാണ്. പരമ്പരാഗത കലാരൂപങ്ങളില്‍ നിന്നും സമകാലിക ചെറുത്തുനില്‍പ്പിന്റെ രീതികളിലേക്കുള്ള കാശ്മീരിന്റെ പരിണാമങ്ങളെക്കുറിച്ചാണ് A Bellad of Maladies ചര്‍ച്ച ചെയ്യുന്നത്.ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 13വരെ നീളുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് ഫോട്ടോചിത്ര പ്രദര്‍ശനങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, പുസ്തക ചര്‍ച്ച, കരിയര്‍ ഗൈഡന്‍സ് ക്ലാസ്, സാമൂഹികരാഷ്ട്രീയസാംസ്കാരിക ചര്‍ച്ചകള്‍ എന്നിവയും ഒരിക്കിയിട്ടുണ്ട്.ഡി.സി ബുക്സുമായി സഹകരിച്ച് തണല്‍ ഒരുക്കുന്ന പുസ്തകകോത്സവത്തില്‍ പ്രമുഖപ്രസാധകരുടെ പുസ്തകങ്ങളും ലഭ്യമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍