കലാഭവന്‍ മണിയുടെ പേരില്‍ മ്യൂസിക്ക് ബാന്റുമായി ഒരു കൂട്ടം യുവാക്കള്‍ ;'മണിനാദം' 15 ന് പാല്‍വെളിച്ചത്ത് നടക്കും
മാനന്തവാടി:അവയവദാനത്തിന്റെ മഹത്വവും ആവശ്യകതയും ജനങ്ങളിലെത്തിക്കാല് അനശ്വര കലാകാരന് കലാഭവന്‍ മണിയുടെ പേരില്‍ മ്യൂസിക്ക് ബാന്റുമായി ഒരുകൂട്ടം യുവാക്കള്‍.കലാഭവന്‍ മണി മെമ്മോറിയല്‍ മ്യൂസിക്ക് ബാന്റ് മണിനാദം 15 ന് പാല്‍വെളിച്ചത്ത് നടക്കും. രാത്രി ഏഴ് മണിക്ക് പാല് വെളിച്ചം ഗവ: എല്‍.പി.സ്കൂളിലാണ് മണിനാദം അരങ്ങേറുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.അവയവദാനത്തിന്റെ മഹത്വവും ആവശ്യകതയും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തികച്ചും ചാരിറ്റി പ്രവര്‍ത്തനമാണ് സംഘാടകര്‍ ലക്ഷ്യം വെക്കുന്നത് അവയവദാനത്തോടെപ്പം രക്തദാന ഡയറക്ടറിയും പുറത്തിറക്കാന്‍ സംഘാടകര്‍ ഉദ്ദേശിക്കുന്നു.15 ന് നടക്കുന്ന മണിനാദം പരിപാടിയില്‍ വയനാട് ജില്ലയിലെ നാടന്‍പാട്ട്, മിമിക്രി കലാകാരന്മാര്ക്ക് അവസരം നല്‍കും തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ ഇത്തരം കലാകാരന്മാരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ള ചാരിറ്റി പ്രവര്‍ത്തനം നടത്തുമെന്നും സംഘാടകര്‍.15 ന് നടക്കുന്ന മണിനാദം മ്യൂസിക്ക് ബാന്റ് പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയും സ്ത്രീ മിത്ര ഫൗണ്ടേഷന് സ്ഥാപകയുമായ മയ്യനാട് സില്‍വി വിജയന് ഉദ്ഘാടനം ചെയ്യും. പ്രഥമ മണിനാദം പുരസ്ക്കാരം പ്രശസ്ത ഗായകന് സന്നിദാനത്തിന് നല്‍കും. നടനും ഗായകനും സംവിധായകനുമായ പ്രവീണ്‍ ആവണിയുടെ നേതൃത്വത്തിലായിരിക്കും സംഗീത വിരുന്ന് നടക്കുകയെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ കെ.യു.വിജീഷ്, പ്രോഗ്രാം കോഓഡിനേറ്റര്‍ പി.ജി.സുധീഷ്, ഡയറക്ടര്‍ പ്രവീണ്‍ ആവണി, ദിലീപ് കൊയിലേരി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍