മുസ്ലിം ലീഗ് മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി .
ഭൂമാഫിയക്ക് വിടുപണി ചെയ്യുന്നതിന് വേണ്ടി വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുളള പ്രദേശങ്ങളടക്കം തീറെഴുതിക്കൊടുക്കാനുളള ഇടതു സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥ ലോബിയുടെയും നീക്കത്തിനെതിരെ മുസ്ലിം ലീഗ്,യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.മുഹമ്മദ് പടയന്‍,ഷറഫുദ്ദീന് കടവത്ത്,പി.വി.എസ് മൂസ,സി. കുഞ്ഞബ്ദുള്ള,അഡ്വ.റഷീദ് പടയന്‍,ഹുസൈന് കുഴിനിലം,അരുണ്‍കുമാര്‍. ബി.ഡി,കബീര്‍ എന്നിവര്‍ നേതൃത്വം നല്കി .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍