മര്‍ച്ചന്റ്സ് അസോസിയേഷന് പ്രതിഷേധ സദസ്സ് ഏപ്രില്‍ 6 ന്
മാനന്തവാടി :മാനന്തവാടി -ബാവലി മൈസൂര്‍ റോഡിലെ രാത്രിയാത്ര നിരോധന സമയം കുറച്ച് കിട്ടുന്നതിന് വേണ്ടി മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 6 ന് വെള്ളിയാഴ്ച മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ പ്രതിഷേധ സദസ്സ് നടത്തും.നിലവില്‍ വൈകീട്ട് 6 മണിമുതല്‍ രാവിലെ 6 മണി വരെയാണ് ഗതാഗത നിരോധനം. രാത്രി 9 മണി വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നാണാവശ്യം.മാനന്തവാടി എം.എല്‍.എ ഒ.ആര് കേളു സദസ്സ് ഉത്ഘാടനം ചെയ്യും. രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക നേതാക്കള്‍ പ്രസംഗിക്കും.ബാവലി ,ബൈരക്കുപ്പ,മച്ചൂര്,ഗുണ്ടത്തൂര്‍ വഴി നിബിഢ വന പ്രദേശമൊഴിവാക്കിക്കൊണ്ട് ബദല്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യവും ഉന്നയിച്ച് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നത്. രാത്രിയാത്ര നിരോധന വിഷയത്തില്‍ സ്വീകരിക്കേണ്ട ഭാവികാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തി ഗാന്ധിപാര്‍ക്കില്‍ അന്നേ ദിവസം ബോക്സ് സ്ഥാപിക്കും. പ്രസ്തുത അഭിപ്രായങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍