ഭൂമി കുംഭകോണം:കോണ്‍ഗ്രസ് സബ്ബ് കളക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
മാനന്തവാടി: ജില്ലയിലെ വിവാദമായ ഭൂമി കുംഭകോണത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സബ്ബ് കളക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.സംഭവത്തില്‍ അടിയന്തിരമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പൊകുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ പി സി സി എക്സിക്യുട്ടീവ് അംഗം കെ.എല്‍ പൗലോസ് പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഏക്കണ്ടി മൊയ്തുട്ടി അധ്യക്ഷത വഹിച്ചു.പി.വി. ജോര്‍ജ്ജ്, എ പ്രഭാകരന് മാസ്റ്റര്‍, റഷീദ് തൃശ്ശിലേരി, സാബു പൊന്നിയില്‍, കമ്മന മോഹനന്, ജോസ് കൈനി കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.സംഘര് സാധ്യത കണക്കിലെടുത്ത് മാനന്തവാടി എസ് ഐ കെ വി മഹേഷിന്റ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍