മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം:വെല്‍ഫെയര്‍ പാര്‍ട്ടി
കല്‍പ്പറ്റ: റവന്യു ഭൂമി റിസോര്‍ട്ട് മാഫിയക്കുവേണ്ടി മറിച്ചു വില്ക്കാന് കൂട്ടുനിന്ന ഉദ്യോഗസ്ഥരടക്കമുള്ള കുറ്റകാര്‍ക്കെതിരെ മാതൃകപരമായി നടപടിയെടുക്കണെന്നും സര്‍ക്കാര്‍ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂരഹിതരും ഭവനരഹിതരുമടക്കം ആയിരങ്ങള്‍ ഒരുതുണ്ട് ഭൂമിക്കുവേണ്ടി നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ ഭൂമി ഇഷ്ടക്കാര്‍ക്ക് വേണ്ടി വ്യാജ രേഖയുണ്ടാക്കി മറിച്ചുവില്‍ക്കുന്നത് ഭൂരഹിതരോടുള്ള വഞ്ചനയാണ്. ഭൂരഹിതരുടെ നിരന്തരമായ ആവശ്യത്തിന് ഭൂമിയില്ലെന്ന ന്യായം പറയുന്ന അധികാരികള്‍ ഭരണത്തിലിരിക്കുന്ന മുഖ്യകക്ഷികളിലൊന്നിെന്റ ഉയര്‍ന്ന നേതാവടക്കം മുഖ്യകണ്ണിയാവുന്ന ഈ ഇടപാടിലൂടെ സര്‍ക്കാര്‍ ഭൂരഹിതര്‍ക്കൊപ്പമല്ല മറിച്ച് മാഫിയകള്‍ക്കൊപ്പമാണ് എന്നാണ് തെളിയിക്കുന്നത്. ജനവിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ഭൂരഹിതരെ അണിനിരത്ത് ശക്തമായ പ്രക്ഷോഭത്തിന് വെള്ഫെയര് പാര്‍ട്ടി നേതൃത്വം നല്‍കും. ഭൂമി ഇടപാടില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ജില്ല പ്രസിഡന്റ് വി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് വെങ്ങപ്പള്ളി, സക്കീര്‍ മീനങ്ങാടി, പി.എച്ച്. ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍