പനമരം നീര്‍വാരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട മൂന്ന് കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ചതായ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ വീട്ടിലും സ്കൂളിലും നേരിട്ടെത്തി കാര്യങ്ങള്‍ അന്വേഷിച്ചതായി എം എല്‍ എ ഒ ആര് കേളു.വിജയ ശതമാനം ഉയര്‍ത്തുന്നതിനായി പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തി എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വാര്‍ത്തയുടെ നിചസ്ഥിതി അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം.എന്തു തന്നെയായാലും വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെയാണ് പ്രധാനം. എത്രയും വേഗം ഇവര്‍ക്ക് പരീക്ഷ എഴുതുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സാധ്യമായതെല്ലാം ചെയ്യും. ഡ്രോപ് ഔട്ട് പരിഹരിക്കുന്നതിന് നടത്തുന്ന ഇടപെടലുകള്‍ എത്രത്തോളം കാര്യക്ഷമമായി നടക്കുന്നു എന്ന് കൂടി ഈ ഘട്ടത്തില്‍ വിലയിരുത്തുന്നത് നന്നായിരിക്കുമെന്നും എം.എല്‍.എ ഒ ആര് കേളു ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. അദ്ധേഹത്തോടൊപ്പം കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനും ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍