മതാധ്യാപകര്‍ സമുദായത്തിന്റെ ചാലക ശക്തികളാവണം: ഡോ.ബഹാഉദ്ദീന്‍ നദ് വി
കണിയാമ്പറ്റ: വിശുദ്ധ മതം പഠിപ്പിക്കാന്‍ അവസരം ലഭിക്കുക വഴി മഹാ സൗഭാഗ്യം സിദ്ധിച്ചവരാണ് മുഅല്ലിം സമൂഹമെന്നും സമുദായത്തിന്റെ മുഴുവന്‍ വിഷയങ്ങളിലും ഇടപെട്ട് സമൂഹത്തിന്റെ ചാലക ശക്തികളാവാന് തയ്യാറാവണമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സുപ്രഭാതം എഡിറ്ററുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അഭിപ്രായപ്പെട്ടു.സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണിയാമ്പറ്റയില്‍ സംഘടിപ്പിച്ച ജില്ലാ മുഅല്ലിം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഷ്പ്രവണതകളും അധര്‍മ്മങ്ങളും വര്‍ധിച്ച വര്‍ത്തമാന കാലത്ത് മുഅല്ലിം സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങളും കടമകളും ഏറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ് ലിയാര്‍ അദ്ധ്യക്ഷനായി. വിശ്വാസവൈകല്യം വേട്ടയാടുന്ന പുത്തന്‍ പ്രസ്ഥാനക്കാര്‍ എന്ന വിഷയത്തില്‍ റഹ് മത്തുള്ളാ ഖാസിമി വിഷയമവതരിപ്പിച്ചു സമ്മേള ന പദ്ധതികള്‍ സ്വാഗത സംഘം ചെയര്മാന് എസ്.മുഹമ്മദ് ദാരിമി യും കര്‍മ പദ്ധതി പ്രചാരണ സമിതി കണ്‍വീനര്‍ സി.പി ഹാരിസ് ബാഖവിയും അവതരിപ്പിച്ചു വി.മൂസക്കോയ മുസ് ലിയാര്‍ നസ്വീഹത്ത് നടത്തി സമാപന ദുആ സദസ്സിന് പാണക്കാട് ശഹീറലി തങ്ങള്‍ നേതൃത്വം നല്കി. ജില്ലാ പ്രസിഡണ്ട് എം.എം ഇമ്പിച്ചിക്കോയ മുസ് ലിയാര്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ മദ്റസകളിലെ ആയിരത്തോളം മുഅല്ലിംകള്‍ സംഗമിച്ചു ഇബ്റാഹിം ഫൈസി വാളാട്, എം.മുഹമ്മദ് ബശീര്‍ ,ജാഫര്‍ ഹൈതമി, കെ.സി അബ്ദുള്ള മൗലവി, പി.സി ഇബ്റാഹിം ഹാജി, കാഞ്ഞായി ഉസ്മാന് ,എം.കെ ഇബ്റാഹിം മൗലവി, മുജീബ് ഫൈസി കമ്പളക്കാട്, കെ.ടി കോയക്കുട്ടി ഹാജി, കെ.എം ഫൈസല്‍ ,അബൂബക്കര്‍ റഹ്മാനി, നവാസ് ദാരിമി, ഹംസ ഫൈസി, ഇസ്മായില്‍ ദാരിമി ,നാസര്‍ മൗലവി, അബ്ബാസ് ഫൈസി, അബ്ദു റഹ്മാന് ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്കിജനറല് കണ്‍വീനര്‍ അഷ്റഫ് ഫൈസി പനമരം സ്വാഗതവും വി.കെ സഈദ് ഫൈസി നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍