മാര്‍ക്കറ്റ് പരിസരത്തെ ഓവുചാല്‍ വീണ്ടും പൊട്ടിയൊഴുകി; ദുര്‍ഗന്ധ പൂരിതമായി തലശ്ശേരി റോഡ്
മാനന്തവാടി മത്സ്യമാംസ മാര്‍ക്കറ്റ് പരിസരത്തെ ഓവുചാല്‍ പൊട്ടിയൊഴുകിയത് നാട്ടുകാരെ ഏറെ വലച്ചു. മാര്‍ക്കറ്റിന് പിന്‍ഭാഗത്തായി തലശ്ശേരി റോഡരികിലെ ഓവുചാലാണ് മാലിന്യം തിങ്ങിനിറഞ്ഞ് പൊട്ടിയൊലിച്ചത്. ഇതൊടെ മത്സ്യത്തിന്റേയും മാംസത്തിന്റേയും മലിനജലം റോഡില്‍ പരന്നൊഴുകി. അത്യധികം ദുര്ഗന്ധത്തോടെയൊഴുകിയ മാലിന്യം പൊതുജനത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. തുടര്‍ന്ന് ഓവുചാല്‍ താല്‍ക്കാലികമായി അടച്ചതോടെയാണ് മാലിനജലത്തിന്റെ ഒഴുക്ക് നിലച്ചത്. ഇതിനിടെ മലിനജലം സ്വകാര്യവ്യക്തികളുടെ തോട്ടത്തിലൂടെ പോകുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിട്ടുമുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍