ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിലക്ക്; കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ഡി.ഇ യെ ഉപരോധിച്ചു
കല്‍പ്പറ്റ :പനമരം പഞ്ചായത്തിലെ നീര്‍വാരം ഗവ. ഹൈസ്ക്കുളില്‍ അദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ അവസരം നിഷോധിച്ച അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ. എസ്.യു ഡി.ഡി.ഇ യെ ഉപരോധിച്ചു.തുടര്‍ന്ന് ഡി.ഡി.ഇ യുമായി കെ.എസ്.യു നേതൃത്വം നടത്തിയ ചര്ച്ചിയില് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്നതിന്റെ ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിച്ചു.കെഎസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി, നിഖില്‍ തോമസ് ,അമല്‍ പങ്കജക്ഷന്‍ ,ഷൈജിത്ത് സി ,സുഷോഭ് ചെരുകുമ്പം എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍