ജില്ലാതല ഏകദിന ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയന് (സി.ഐ.ടി.യു)ന്റെ ആലപ്പുഴയില്‍ മെയ് 8, 9 തീയ്യതികളിലായി നടക്കുന്ന സംസ്ഥാന സമ്മേളന പ്രചാരണാര്‍ത്ഥം പനമരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാതല ഏകദിന ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പനമരം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പനമരം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എ.ജെ സഖറിയ നിര്‍വ്വഹിച്ചു.അനീഷ് ബത്തേരി, സലിം കല്‍പ്പറ്റ, സുമേഷ് സെബാസ്റ്റ്യന്‍, ഹരിപ്രകാശ്, വിജേഷ് എന്നിവര്‍ സംസാരിച്ചു.ബിജു പനമരം സ്വാഗതവും ശ്രീജിത്ത് ഈറ്റിക്കല് നന്ദിയും പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനം സംസ്ഥാന സെക്രട്ടറി സജേഷ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍