മാനന്തവാടി നഗരസഭാ ബജറ്റ് യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു; മുനിസിപ്പാലിറ്റിക്ക് മുന്പില് ധര്‍ണ്ണ നടത്തി
കഴിഞ്ഞ ദിവസം നടന്ന നഗരസഭാ ഭരണസമിതി യോഗത്തില്‍ വെച്ച് പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സി.പി.എം അംഗ ങ്ങളുടെ നടപടിയില്‍ പ്രതിഷേധിച്ചും ഭരണസമിതി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാതെ എടുക്കാത്ത തീരുമാനങ്ങള്‍ മിനുട്ട്സ് ബുക്കില്‍ എഴുതിച്ചേര്‍ക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ബജറ്റ് യോഗം ബഹിഷ്ക്കരിച്ചത് .നഗരസഭാ ഭരണ സമിതി യോഗത്തില്‍ ജീവന് പണയം വെച്ച് ഇരിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് പ്രതിപക്ഷാഗങ്ങള്‍ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൗണ്‍സില്‍ യോഗത്തില്‍ സി പി എം അംഗങ്ങള്‍ നടത്തുന്ന കയ്യേറ്റവും ഭീഷണിയും അവസാനിപ്പിക്കണം ക്രിമിനലുകള്‍ ഇരിക്കേണ്ട സ്ഥലമല്ല ഭരണ സമിതിയോഗമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.പ്രശ്നങ്ങളില്ലാത്തതും സമാധാനത്തിലും മുനിസിപ്പല്‍ ഭരണ സമിതി യോഗം നടക്കണം ഇതിന്നായി ഭരണ സമിതി യോഗം നടക്കുന്ന ഹാളും ഓഫീസും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണം. ഭരണ സമിതി എടുക്കുന്ന ഒരു തീരുമാനവും മിനുട്ട്സ് ബുക്കില്‍ രേഖപ്പെടുത്തുന്നില്ല.പിന്നീട് സിക്രട്ടറിയെ ഭീഷണിപ്പെടുത്തി ഭരണ സമിതി എടുക്കാത്ത തീരുമാനങ്ങള്‍ മിനുട്ട്സ് ബുക്കില്‍ എഴുതി ചേര്‍ക്കുകയാണ് ചെയ്യുന്നത്.പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കയറി വരാന്‍ പറ്റാത്ത ഓഫീസായി മുനിസിപ്പാലിറ്റി മാറിയിരിക്കയാണ്.ഓഫീസില്‍ തന്നിഷ്ടങ്ങളാണ് നടക്കുന്നത് ഇത് അവസാനിപ്പിക്കാന്‍ ഭരണ സമിതിക്ക് കഴിയുന്നില്ല.
പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ 1560 വീടുകള്‍ക്ക് അനുമതി ലഭിച്ചിട്ടും 360 വീടുകള്‍ക്ക് മാത്രമാണ് എഗ്രിമെന്റ് വെച്ചത് മുനിസിപ്പാലിറ്റി അധികൃതരുടെ അനാസ്ഥകാരണം മറ്റ് വീടുകളുടെ എഗ്രിമെന്റ് വെച്ചില്ല എന്ന് മാത്രമല്ല എഗ്രിമെന്റ് വെച്ച വീടുകള്‍ക്ക് ഒന്നാം ഘടു മാത്രമാണ് നല്‍കിയത് .പിന്നീട് യാതൊരു വിധ ഫണ്ടും നല്കാന് കഴിഞ്ഞിട്ടില്ല
ജീവനില്‍ ഭയമില്ലാതെ ഭരണ സമിതി യോഗത്തില്‍ ഇരിക്കാന്‍ കഴിയണമെന്നും ഈ ആവശ്യമുന്നയിച്ച് യുഡിഎഫ് ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും.ജനകീയ നിലപാടുകള്‍ക്കെതിരെ മുനിസിപ്പാലിറ്റി സ്വീകരിക്കുന്ന നിലപാടുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മുനിസിപ്പാലിറ്റിയിലുടനീളം വാഹന പ്രചരണ ജാഥ നടത്തുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍ കടവത്ത് മുഹമ്മദ് പി വി ജോര്‍ജ് അഡ്വ അബ്ദുല്‍ റഷീദ് പടയന്‍ ഹുസൈന് കുഴി നിലം ജോര്‍ജ് കളമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍