ചെട്ട്യാലത്തൂര്‍ പുനരധിവാസം രണ്ടു കോടി രൂപ അനുവദിച്ചു.
കല്‍പ്പറ്റ:വയനാട് വന്യജീവി സങ്കേതത്തിലെ ചെട്ട്യാലത്തൂര്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്കായി 2 കോടി രൂപ അനുവദിച്ചു. ആദ്യ ഘട്ടത്തില്‍ ജില്ലാതല നടത്തിപ്പ് സമിതി അംഗീകരിച്ച 63 പേരില്‍ മുഴുവന്‍ രേഖകളും സമര്‍പ്പിച്ച 49 പേര്‍ക്ക് തുക വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍, ട്രഷറി ഓഫീസര്‍ എന്നിവര്‍ക്ക് ഉത്തരവ് നല്കി. ഇതിനകം അപേക്ഷ സമര്‍പ്പിച്ച 18 പേര്‍ക്ക് കൂടി ജില്ലാതല നടത്തിപ്പ് സമിതിയുടെ തീരുമാനത്തിന് വിധേയമായി ഈ മാസം തന്നെ തുക അനുവദിക്കും. ചെട്ട്യാലത്തൂര്‍ പ്രദേശത്ത് ഇനിയും അവശേഷിക്കുന്ന വരെ പുനരധിവസിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍