ജനകീയ സമരത്തോടുള്ള നിഷേധാത്മക നിലപാട് അധികാരികള്‍ തിരുത്തണം :യൂത്ത് കോണ്‍ഗ്രസ്
ബത്തേരി:വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് വടക്കനാട് ഗ്രാമ സംരക്ഷണ വികസന സമിതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തോടുള്ള നിഷേധാത്മക നിലപാടില്‍ നിന്ന് അധികാരികള്‍ പിന്മാറണമെന്നും, നിരാഹാര സമരം നടത്തുന്നവരുടെ ജീവന് രക്ഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ വിനയന് ആവശ്യപ്പെട്ടു.സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സമരപ്പന്തല്‍ സന്ദര്‍ശിക്കില്ലെന്നും സമരക്കാര്‍ തന്റെ ക്യാബിനില്‍ വന്ന് ചര്‍ച്ച നടത്തണമെന്നും പറയുന്ന വയനാട് ജില്ലാ കളക്ടറുടെ ദാഷ്ട്യം അനുവദിക്കാന്‍ പറ്റില്ലെന്നും യൂത്ത് കോണ്‍ഗ്രസ്.സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും കളക്ടര്‍ സമര പന്തല്‍ സന്ദര്ശിക്കാത്തതാണോ അതോ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാത്തതാണോ എന്ന് വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സമരപന്തല്‍ സന്ദര്‍ശിക്കാത്ത കളക്ടറെ വഴിയില്‍ തടയുന്നതടക്കമുഉള്ള സമര പരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍,എം.കെ ഇന്ദ്രജിത്,അമല്‍ ജോയ്,സന്തോഷ് കുമാര്‍,അനീഷ് എം.ജെ,റഹീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍