സോഡിയാക്ക് ക്ലബ് ജലസംരക്ഷണ യാത്രയും തടയണ നിര്‍മ്മാണവും നടത്തി
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തലപ്പുഴ ചുങ്കം ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സോഡിയാക്ക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണ യാത്രയും തടയണ നിര്‍മ്മാണവും നടത്തി.തവിഞ്ഞാല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ സുരേഷ് ബാബു പരിപാടി ഉദ്ഘടനം ചെയ്തു.കലാ, കായിക, സാംസ്കാരിക, സാമൂഹിക മേഖലകളില്‍ തനതായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ധാരാളം പ്രതിഭകളെ സമൂഹത്തില്‍ വാര്‍ത്തെടുക്കുകയും ചെയ്ത ക്ലബ്ബായിരുന്നു സോഡിയാക്ക്. കഴിഞ്ഞ 2 വര്‍ഷത്തോളം പ്രവര്‍ത്തനങ്ങള്‍ മങ്ങിപ്പോയ സോഡിയാക്ക് പഴയ ആര്‍ജ്ജവത്തിന് പുതു ജീവന് നല്‍കിയാണ് 40 ഓളം മെമ്പര്‍മാരെ പങ്കെടുപ്പിച്ച് കാപ്പിക്കളം പുഴയില്‍ ജല സംരക്ഷണ യാത്രയും തടയണ നിര്‍മാണവും നടത്തിയത്. സെക്രട്ടറി ഹാഷിം സ്വാഗതവും കാര്യകര്‍ത്താവ് നൗഫല്‍ പി പി മുഖ്യ പ്രഭാഷണവും നടത്തി. 150 ല്‍ പ്പരം മെമ്പര്‍മാരുള്ള തവിഞ്ഞാല്‍ പഞ്ചായത്തിലെ ഏറ്റവും വലിയ സാമൂഹിക,കലാ,കായിക ക്ലബ്ബാണ് സോഡിയാക്ക്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍