വെള്ളമുണ്ട പബ്ലിക് ലൈബ്രറി ജില്ലാ യൂത്ത് ക്ലബ് അവാര്‍ഡ് ഏറ്റുവാങ്ങി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ 2017 വര്‍ഷത്തെ ജില്ലയിലെ മികച്ച ക്ലബ് അവാര്‍ഡ് തൃശൂരില്‍ വെച്ച് നടന്ന സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാര ചടങ്ങില്‍ വെച്ച് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനില്‍ നിന്ന് ലൈബ്രറി ഭാരവാഹികളായ എം മുരളീധരന് ടി അസീസ് നാരായണന് എന്നിവര്‍ ഏറ്റുവാങ്ങി.കേരള വ്യവസായ സാംസ്കാരിക യുവജന കാര്യ മന്ത്രി എ സി മെയ്തിന്‍ അദ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.2017 വര്‍ഷത്തിലെ വിവിധ സമുഹിക സാംസ്കാരിക ബോധവല്കരണ പരിശീലന കാലാ കായിക ആരോഗ്യ പരിസ്ഥിതി മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മുപ്പതിനായിരം രലപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് പബ്ലിക് ലൈബ്രറി വെള്ളമുണ്ടക്ക് ലഭിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍