കെ.എസ്.ആര്.ടി.സി ബസ്സിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയില്ല;കണ്ടക്ടറെ വിജിലന്‍സ് പിടികൂടി
മാനന്തവാടി നിന്നും കുട്ടത്തേക്ക് പോകുകയായിരുന്ന കെ എസ് ആര് ടി സി ബസ്സിലെ നാല് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതിരുന്നതിനെ തുടര്ന്ന്കണ്ടക്ടര് വിജിലന്‍സ് പിടിയിലായി.പത്തനംതിട്ട സ്വദേശിയായ കണ്ടക്ടര്‍ വര്‍ഗ്ഗീസ് സാമുവലാണ് കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി വിജിലന്‍സ് സംലത്തിന്റെ പിടിയിലായത്. ഇയ്യാള്‍ക്കെതിരെ സസ്പെന്ഷനടക്കുള്ള നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.മാനന്തവാടിയില്‍ നിന്നും രാവിലെ എട്ട് മണിക്ക് പുറപ്പെട്ട ബസ്സ് കര്‍ണ്ണാടക കുട്ടം പോലീസ് സ്റ്റേഷന് സമീപം വെച്ചാണ് പരിശോധന നടത്തിയത് .ബസ്സില്‍ 14 യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്.മാനന്തവടി കെ എസ് ആര് ടി സി ഡിപ്പോവിലെ കണ്ടക്ടര്‍ വര്‍ഗ്ഗീസ് സാമുവലിനെയാണ് ടിക്കറ്റ് നല്‍കാത്തതിന്റെ പേരില്‍ വിജിലന്‍സ് പിടികൂടിയത്.കെ എസ് ആര് ടി സി വിജിലന്‍സ് സ്ക്വാഡ് ഐ സി റസ്സാഖ് ആയങ്കിയും സംഘവുമാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്തത് പിടികൂടിയത്. പിന്നീട് കണ്ടക്ടറെ ഒഴിവാക്കി വിജിലന്‍സ് സംഘമാണ് ബസ്സിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയത്.ടിക്കറ്റ് നല്‍കാതെ കണ്ടക്ടറെ പിടികൂടിയതിന്റെ റിപ്പോര്‍ട്ട് കെ എസ്ആര്ടിസി വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കണ്ടക്ടര്‍ക്കെതിരെ സസ്പെന്‍ഷനടക്കമുള്ള നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചനകള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍