'വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ ' സൗജന്യ ഉച്ചഭക്ഷണ പരിപാടിയുമായി ഡിവൈഎഫ്ഐ
കല്‍പ്പറ്റ:രോഗത്തിന്റെ ദൈന്യതക്കൊപ്പം സാമ്പത്തീകപരാധീനയും അലട്ടുന്ന പാവങ്ങള്‍ക്കും അവരെ പരിചരിക്കാനായി ഒപ്പമിരിക്കുന്നവര്ക്കും ആശ്വാസമാകും വിധത്തില്‍ സേവനത്തിന്റെ പുതിയ പാതയിലേക്ക് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ കടക്കുന്നു.രോഗികള്‍ക്കും, രോഗികളുടെ ദൈന്യതക്കിടയില് അവരെ പരിചരിക്കുന്ന വ്യഗ്രതയില്‍ ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്കും, ഉറ്റവരില്ലാത്തതിനാല്‍ വിശപ്പടക്കി കഴിയുന്നവര്‍ക്കും സൗജന്യ ഉച്ചഭക്ഷണവുമായി ഇനി ഡിവൈഎഫ്ഐ ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി കെ റഫീഖ് അറിയിച്ചു. മാര്‍ച്ച് 23 മുതല്‍ ഡി വൈ എഫ് ഐ യുടെ സൗജന്യ ഉച്ചഭക്ഷണ പരിപാടിക്ക് തുടക്കമാകും.
മാര്‍ച്ച് 23 മുതല്‍ ഹൃദയപൂര്‍വ്വം എന്ന പേരില്‍'വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ ' എന്ന കാഴ്ചപ്പാടോടെ മാനന്തവാടി ജില്ലാ ആശുപത്രി , കല്‍പ്പറ്റ ജനറല്‍ ആശുപത്രി , ബത്തേരി താലൂക്ക് ആശുപത്രി , വൈത്തിരി താലൂക്ക് ആശുപത്രി , പുല്പള്ളി സി.എച്ച് .സി എന്നിവിടങ്ങളില്‍ 'പൊതിച്ചോറ് ' വിതരണം ആരംഭിക്കുംജാതി മത വര്‍ഗ്ഗീയ ശക്തികള്‍ മനുഷ്യര്‍ക്കിടയില്‍ വേലി കെട്ടുന്ന വര്‍ത്തമാന കാലത്ത് ജാതിമതഭേദമില്ലാതെ നമ്മുടെ പ്രിയപ്പെട്ട അമ്മമാരുടെ കൈകളാല്‍ ആയിരങ്ങളുടെ വിശപ്പിന് ആശ്വാസമാവുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മുഖമറിയാത്ത, പേരറിയാത്ത ഉറ്റവര്‍ക്കായി ഇനി ഓരോ വീടുകളിലും ഒരുപിടി ചോറുണ്ടാകുമെന്നും അതേറ്റുവാങ്ങി ആശുപത്രി വരാന്തകളില്‍ പ്രിയ സഖാക്കള്‍ ഓടിയെത്തുമെന്നും കെ റഫീഖ് പറയുന്നു.തൂശനിലകളില്‍ സ്നേഹമൂട്ടുന്ന ജീവല്‍ പ്രവര്‍ത്തനത്തിന് ഏവരുടേയും അകമഴിഞ്ഞ പിന്തുണയുണ്ടാകണമെന്നും അദ്ധേഹം അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍