കെ.എച്ച്.ആര്.ഡി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു
കേരള ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ട്രൈനേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി ഡോ:സജീദ് ഖാന് പനവേലില്‍.,സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജുനൈദ് കൈപ്പാണിയേയും കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം തെരഞ്ഞെടുത്തു.കേരളത്തിലെ മാനവ വിഭവ വികസന പരിശീലന രംഗത്തുള്ള ആയിരകണക്കിന് അസംഘടിത റിസോഴ്സ് പേഴ്സണ്‍സിന്റെ ഏകോപനവും ക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് കെ.എച്ച്.ആര്.ഡി.ടി.എ.സ്കൂള്‍ പാഠ്യപദ്ധതിയില്‍ വ്യക്തിത വികസനത്തിന് പ്രാമുഖ്യം നല്കാന് സര്‍ക്കാര്‍ തലത്തില്‍ ജാഗ്രത വേണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവില്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനുള്ള പ്രൊജെക്ടുകള്‍ ഉണ്ടെങ്കിലും കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തുകയാണെന്നും യോഗം വിലയിരുത്തി.മറ്റു ഭാരവാഹികള്‍:ഡോ.കെ.റോസി(വൈസ് പ്രസി.),കെ.കെ.ജോണ്‍(ജോ.സെക്രട്ടറി),അഡ്വ.പ്രകാശ് കാര്‍ത്തികപ്പള്ളി(ട്രഷറര്‍),സദഖത്തുള്ള കെ.പി.,കെ.എം.സദാനന്ദന്.,സയീദ്അന്വര്.,കെ.എസ്.ബിജു.,വി.സി.അജിത്കുമാര്‍.,പി മിസ്ഫറാലി( പ്രവര്‍ത്തക സമിതിയംഗങ്ങള്‍)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍