വനിതാ ദിനാചരണവും റാങ്ക് ജേതാക്കള്‍ക്ക് അനുമോദനവും
മാനന്തവാടി : പിലാക്കാവ് പൊതുജന ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാദിനം ആചരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം സോമന് അധ്യക്ഷനായി. കൗണ്‍സിലര്‍ കെ വി ജുബൈര്‍, മാനന്തവാടി നഗരസഭാ സിഡിഎസ് ചെയര്‍പേഴ്സണ്‍ ജിഷാ ബാബു, എഡിഎസ് സെക്രട്ടറി ലിസി ജെയിംസ്, വി ജെ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.കണ്ണൂര്‍ യുണിവേഴ്സിറ്റി എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് റാങ്ക് ജേതാക്കളായ വിപിന, അഞ്ജു ബര്‍ണാഡ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൗണ്‍സിലര്‍ മുജീബ് കോടിയോടന്‍ ഉപഹാരം നല്കി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സിഡിഎസ്, എഡിഎസ് ഭാരവാഹികളെ പരിചയപ്പെടുത്തി. ലൈബ്രറി സെക്രട്ടറി സരിത സുനില്‍കുമാര്‍ സ്വാഗതവും വി ജെ തോമസ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍