പേപ്പര്‍ ബാഗ് നിര്‍മ്മാണം പരിശീലനം നല്കി
മാനന്തവാടി:ഇന്ന് പ്രകൃതിക്ക് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് ഒരു ബദല്‍ എന്ന രീതിയില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വനിതാ സ്വാശ്രയ അംഗങ്ങള്‍ക്ക് പരിശീലനം നല്കി. നബാര്‍ഡിന്റെ സംഭരംഭകത്വ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ട 30 വനിതകള്‍ക്ക് പരിശീലനം നല്‍കിയത്. പരിശീലനം റെവ.ഫാ. ഷാജി മുളകുടിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ.അനീഷ്, ഫാ. ടോണി എന്നിവര്‍ സംസാരിച്ചു. സംരംഭങ്ങളുടെ ആവശ്യകത എന്ന വിഷയത്തില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോ ഓര്‍ഡിനേറ്റര്‍ തോമസ് പി .ഡി.ക്ലാസ് എടുത്തു. പേപ്പര്‍ ബാഗ് നിര്‍മ്മാണത്തിന് ലിജി സജു, സിസ്റ്റര്‍ ജെസ്ന എഇഇ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍