യാത്രയയപ്പ് നല്കി
കല്‍പ്പറ്റ:കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സുല്‍ത്താന്‍ ബത്തേരി ഉപജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്ന് വിദ്യാഭ്യാസ രംഗത്ത് തനതായ സംഭാവനകള്‍ നല്കി അധ്യാപന ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ഗുരുശ്രേഷ്ഠര്‍ക്ക് ബത്തേരി അസംപ്ഷന്‍ സ്കൂളില്‍ വെച്ച് യാത്രയയപ്പ് നല്കി.യാത്രയയപ്പ് സമ്മേളനം മുന്‍ വനിതാ കമ്മീഷന് ചെയര്‍പേഴ്സണും മുന്കെ.പി.സി.സി.ജനറല്‍ സെക്രട്ടറിയുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് എം.ടി.ഷൈജു അധ്യക്ഷത വഹിച്ചു.ഉപജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി ടോമി ജോസഫ് ഉപഹാര സമര്‍പ്പണം നടത്തി.ബത്തേരി അസംപ്ഷന്‍ എച്ച്.എസ്.ഒ.എം.കര്‍മ്മലീത്ത, ഹെഡ്മാസ്റ്റര് വി.വി.തങ്കച്ചന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍