പാഴ്വസ്തുക്കളില്‍നിന്നും മനോഹരമായ പുഷ്പങ്ങള്‍
മാനന്തവാടി:ഉപയോഗ ശൂന്യമെന്ന് കരുതിയ പാള, തെങ്ങിന് മടല്, ഉപയോഗ ശൂന്യമായ തെങ്ങിന് പൂംകൊല തുടങ്ങിയവയില്‍ വിരിയുന്നത് ഒന്നാംതരം പുഷ്പങ്ങള്‍. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വനിതാ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങള്‍ക്കുവേണ്ടി സംഘടിപ്പിച്ച ഡ്രൈ ഫ്ളവര്‍ മേക്കിങ് പരിശീലനം ഏറെ പ്രതീക്ഷ നല്കുന്നു. വയനാട് ജില്ലയിലെ സുലഭമായി ലഭിക്കുന്ന പാള, തെങ്ങിന്റെ ഭാഗങ്ങള്‍, മുള തുടങ്ങിയവ ഉപയോഗിച്ച് വൈവിധ്യങ്ങളായ ഡ്രൈ ഫഌവേഴ്സ് ആണ് ഈ പരിശീലനത്തിലൂടെ നിര്‍മ്മിക്കുന്നത്.
വയനാട്ടിലെ ടൂറിസം സാദ്ധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ വനിതകള്‍ക്ക് വേഗത്തില്‍ തുടങ്ങാന്‍ സാധിക്കുന്നതും, വര്‍ധിച്ച വരുമാനം ഉണ്ടാക്കുവാന്‍ സാധിക്കുന്നതുമായ ഒരു സ്വയം തൊഴില്‍ സംരംഭമാണ് െ്രെഡ ഫ്ലവര്‍ മേക്കിങ്. വയനാട് ജില്ലയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു. പരിശീലനം മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ഡയറക്ടര്‍ റെവ. ഫാദര്‍ ബിജോ കറുകപ്പള്ളിയുടെ അധ്യക്ഷതയില്‍ നബാര്‍ഡ് ജില്ല മാനേജര്‍ എന്‍. എസ് . സജികുമാര്‍ ഉല്‍ഘാടനം ചെയ്തു. ഡബ്ല്യു.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജോസ്. പി.എ., കോ ഓര്‍ഡിനേറ്റര്‍ തോമസ്, സിസ്റ്റര്‍ ആനി ജോസ് എന്നിവര്‍ സംസാരിച്ചു. പരിശീലനത്തിന് എറണാകുളം സ്വദേശിനികളായ കുഞ്ഞുമോള്‍, സിസിലി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍