വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് ഒരുക്കങ്ങളായി.
മാനന്തവാടി :മാര്‍ച്ച് 15 മുതല്‍ 28 വരെ നടക്കുന്ന വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.മാര്‍ച്ച് 15 ന് രാവിലെ 9.30ന് തഴെ കാവില്‍ ഉത്സവാഘോഷ കമ്മിറ്റി ഓഫീസ് ജില്ലാ കലക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്യും.16 ന് വൈകുന്നേരം 7.30 ന് ഗോത്ര ഫെസ്റ്റ് നടക്കും 17 മുതല്‍ 21 വരെ തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ ഫെസ്റ്റ് നടക്കും 22 മുതല്‍ 24 വരെ കേരള നാടന്‍ കലാ അക്കാദമിയുടെ നേതൃത്വത്തിലുള്ള ഫോക്ക് ഫെസ്റ്റ് നടക്കും.25 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.ഒ.ആര്.കേളു എം.എല്‍.എ.അദ്ധ്യക്ഷത വഹിക്കും. ഗായകന് വി.ടി.മുരളി സാംസ്ക്കാരിക പ്രഭാഷണം നടത്തും തുടര്‍ന്ന് കീര്‍ത്തന ശബരി ഷിന്റെ നേതൃത്വത്തിലുള്ള മെഗാ ഗാനമേള നടക്കും.26 ന് കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള പാട്ടോ ര്‍മ്മയും ബ്ലൂ മാക്സ് ചാലക്കുടിയുടെ ഗാനമേളയും നടക്കും.27 ന് രാത്രി 7 ന് നാട്ടു മൂപ്പന് കലാസമിതിയുടെ നാടന്‍ കലാമേളയും 8.30 ന് സ്വാമി സന്ദീപാനന്ദ ഹരിയുടെ ആദ്ധ്യത്മിമികപ്രഭാഷണവും നടക്കും.10.30 ന് തിരുവനന്തപുരം കീര്‍ത്തി തിയ്യേറ്റേഴ്സിന്റെ ബാലേ അരങ്ങേറും.28 ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അടിയറ എഴുന്നെള്ളത്തോടെ ഉത്സവത്തിന് സമാപനമാകും.മേലേ കാവില്‍ എല്ലാ ദിവസവും കഥകളി, കൂടിയാട്ടം, ഓട്ടന്തുള്ളല് ,ചാക്യാര്‍കൂത്ത്, ഇരട്ടതായമ്പക എന്നിവ അരങ്ങേറും.ഉത്സവം തുടങ്ങി ഏഴാം നാള് കൊടിയേറ്റം നടക്കുന്നുവെന്ന പ്രത്യേകതയുള്ള ഈ ക്ഷേത്രത്തില്‍ മാര്‍ച്ച് 21 ന് കൊടിയേറ്റവും ഉത്സവം കഴിഞ്ഞ് ഏഴാം നാള് ഏപ്രില്‍ 4 ന് കൊടിയിറക്കവും നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍